Second edit

കാല്‍സ്യം പ്രധാനം

എല്ലുകളുടെ ബലക്ഷയം സംബന്ധിച്ച് ഏപ്രിലില്‍ പോളണ്ടിലെ ക്രാക്കോവില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്ത്യക്കാര്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പാശ്ചാത്യരാണ് പൊതുവില്‍ മുന്നില്‍.
എല്ലുകളുടെ രൂപീകരണത്തില്‍ കാല്‍സ്യത്തിന് വലിയ പങ്കുണ്ട്. ഭക്ഷണത്തിലെ കാല്‍സ്യം കുടലില്‍ നിന്നാണ് വൈറ്റമിന്‍ ഡിയുടെ സഹായത്തോടെ ശരീരം വലിച്ചെടുക്കുന്നത്. കാല്‍സ്യത്തിന്റെ കുറവ് എല്ലുകള്‍ എളുപ്പം ഒടിയുന്നതിനു കാരണമാവും, വയസ്സു ചെല്ലുമ്പോള്‍ വിശേഷിച്ചും. ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍ അതു കുഞ്ഞിനെയും ബാധിക്കുന്നു. നഗരവാസികളായ ഇന്ത്യക്കാരില്‍ വൈറ്റമിന്‍ ഡിയുടെ കുറവു കാണുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ 18നും 50നും ഇടയ്ക്ക് പ്രായമുള്ളവര്‍ ദിനംപ്രതി 600 മില്ലിഗ്രാം കാല്‍സ്യം കഴിക്കണമെന്നു പറയുന്നു. പൊതുവില്‍ ദരിദ്രര്‍ക്കിടയിലാണ് കാല്‍സ്യം കുറഞ്ഞു കാണുന്നത്. പാലുല്‍പന്നങ്ങളുടെ ലഭ്യത കുറഞ്ഞതാണ് ഇതിനു കാരണം. ഇലക്കറികളിലൂടെയും മുത്താറിയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റും.
ആരോഗ്യവിദഗ്ധന്‍മാര്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിനു മുന്നിട്ടിറങ്ങണമെന്ന് വിദഗ്ധന്‍മാര്‍ നിര്‍ദേശിക്കുന്നു. സ്‌കൂളുകളില്‍ കാല്‍സ്യം ചേര്‍ന്ന മിഠായി വിതരണം ചെയ്യുന്നത് ഉപകരിക്കും. ബംഗ്ലാദേശില്‍ സദൃശമായ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.
Next Story

RELATED STORIES

Share it