Second edit

കാല്‍പ്പന്ത് സാഹിത്യം

ഫുട്‌ബോളിന്റെ ചരിത്രത്തിലേക്കും വിവിധ രാജ്യങ്ങളുടെ പശ്ചാത്തലത്തിലേക്കും താരങ്ങളുടെ വ്യക്തിജീവിതത്തിലേക്കും ആവേശോജ്ജ്വലമായ മല്‍സരങ്ങളിലേക്കും വെളിച്ചം വീശുന്ന നിരവധി പുസ്തകങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഫഌങ്കിന്‍ ഫോയറുടെ 'ഫുട്‌ബോള്‍ ലോകത്തെ എങ്ങനെ വിശദീകരിക്കുന്നു' എന്ന ഗ്രന്ഥനാമത്തില്‍ തന്നെ അതിന്റെ ഉള്ളടക്കവുമുണ്ട്. ആഗോളവല്‍കൃത കാലത്തെ ഫുട്‌ബോളിനെക്കുറിച്ചാണ് അതില്‍ പറയുന്നത്. സിമോണ്‍ കൂപ്പറുടെ പുസ്തകത്തിന്റെ പേര് വളരെ നീണ്ടതാണ്: 'ഇംഗ്ലണ്ട് തോല്‍ക്കുന്നത് എന്തുകൊണ്ട്? ജര്‍മനിയും സ്‌പെയിനും ജയിക്കുന്നത് എന്തുകൊണ്ട്? ഇറാഖും ബ്രിട്ടനും ലോകത്ത് സ്‌പോര്‍ട്‌സിന്റെ ഏറ്റവും വലിയ രാജാക്കന്മാരാകുമോ?'
എഡ്വേഡ് ഗലീനോയുടെ 'സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോ'യില്‍, ഈ വശ്യമായ കളിക്ക് സോക്കര്‍ എന്ന പേര്‍ വന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. ബ്രിട്ടനിലാണ് ഫുട്‌ബോളിന്റെ ഉല്‍പത്തി. സോക്കര്‍ എന്ന വാക്ക് ഉദ്ഭവിച്ചതും അവിടെ നിന്നുതന്നെ. പക്ഷേ, അമേരിക്ക ആ പേര് സ്വീകരിച്ചപ്പോള്‍ ബ്രിട്ടന്‍ ഫുട്‌ബോളില്‍ അഭയം പ്രാപിച്ചു.
സോക്കര്‍, സ്‌പെയിനിനെയും സോക്കര്‍ സ്‌പെയിന്‍ ലോകത്തെയും കീഴടക്കിയതെങ്ങനെ എന്നാണ് മറ്റൊരു പുസ്തകം അന്വേഷിക്കുന്നത്. ജിമ്മി ബേണ്‍സാണ് ഗ്രന്ഥകാരന്‍. ആഫ്രിക്കയിലെ ആദ്യത്തെ ലോകകപ്പ് മല്‍സരത്തെയും അത് ആളിക്കത്തിച്ച ഫുട്‌ബോള്‍ ജ്വരത്തെയും പ്രതിപാദിക്കുന്നു 'ആഫ്രിക്ക യുനൈറ്റഡ്' എന്ന ഗ്രന്ഥം.
Next Story

RELATED STORIES

Share it