thrissur local

കാല്‍നട യാത്രക്കാരിയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയില്‍

കുന്നംകുളം: ഗുരുവായൂര്‍ റോഡില്‍ കാല്‍നട യാത്രക്കാരിയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയില്‍. ചാലിശ്ശേരി ജാനകി നിവാസില്‍ നിജിത്ത് (29) ആണ്് പിടിയിലായത്.
ഇയാളുടെ ആദ്യ മോഷണമാണിതെന്നാണ് വിവരം. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ ഗുരുവായൂര്‍ റോഡിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തെക്കേപുറം മുതിരംപറമ്പത്ത് തങ്കമണിയുടെ രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ മാല കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. റോഡിലൂടെ നടന്നുവരികയായിരുന്ന തങ്കമണിയോട് വഴി ചേദിക്കുകയും വഴി പറഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെ പുറകില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപെടുകയുമായിരുന്നു.
പരിസരത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തില്‍ നിന്നും ലഭിച്ച  മോഷ്ടാവിന്റെ ദൃശ്യം മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
നിലവില്‍ കല്ലുംപുറത്ത് താമസിക്കുന്ന പ്രതിയെ കുന്നംകുളം സി ഐ സന്തോഷ്. എസ് ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ ശേഷം ഇയാള്‍ പണയംവെച്ച മാല പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it