kannur local

കാലില്‍ കമ്പി തുളച്ചുകയറി; ഫയര്‍ഫോഴ്‌സെത്തി മുറിച്ചെടുത്തു

കണ്ണൂര്‍: മതില്‍ ചാടിക്കടക്കുന്നതിനിടെ യുവാവിന്റെ കാലില്‍ തുളച്ചുകയറിയ കമ്പി ഫയര്‍ഫോഴ്‌സെത്തി മുറിച്ചെടുത്തു. ഇന്നലെ വൈകീട്ട് 3.30ഓടെ കണ്ണൂര്‍ കവിതാ ബാറിനു സമീപത്തെ കോംപൗണ്ടിലാണ് സംഭവം. പയ്യാമ്പലം ഇരിവേരികോവില്‍ ശിബിന്റെ(25) വലതു കാല്‍പാദത്തിലാണ് കമ്പി കയറിയത്.
അരക്കെട്ടിന്റെ ഉയരമുള്ള മതില്‍ മരക്കൊമ്പ് പിടിച്ച് മറികടക്കുന്നതിനിടെയാണ് അപകടം. മതിലിനു മുകളില്‍ ഘടിപ്പിച്ച അമ്പ് പോലുള്ള കൂര്‍ത്ത കമ്പി കാലില്‍ തുളഞ്ഞുകയറി പുറത്തേക്കു ഒരറ്റം പുറത്തെത്തുകയായിരുന്നു. വിവരമരിഞ്ഞെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഇരുഭാഗത്തു നിന്നും കമ്പി മുറിച്ചുമാറ്റി ശിബിനെ മതില്‍ നിന്നു വേര്‍പെടുത്തി ആശുപത്രിയിലെത്തിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടറുടെ സാന്നിധ്യത്തിലാണ് കമ്പിയുടെ മറ്റു ഭാഗങ്ങള്‍ മുറിച്ചുമാറ്റിയത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ മുഴുന്‍ കമ്പിയും പുറത്തെടുത്തു. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കെ രാജീവന്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ കെ വി പ്രഭാകരന്‍, എ കുഞ്ഞിരാമന്‍, മധുസൂധനന്‍, രജീഷ്, പി വി രാജീവന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it