Flash News

കാലിനുമേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരില്‍ ജാതിസംഘര്‍ഷം: 3 ദലിതരെ വെട്ടിക്കൊന്നു

കാലിനുമേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരില്‍ ജാതിസംഘര്‍ഷം: 3 ദലിതരെ വെട്ടിക്കൊന്നു
X
ചെന്നൈ: പൊതുസ്ഥലത്ത് കാലിനുമേല്‍ കാല്‍ കയറ്റി വച്ച് ഇരുന്നതിന് മൂന്ന് ദലിതരെ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാത്രി കെ അറുമുഖന്‍, എ ഷണ്‍മുഖാനന്തന്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ദലിതര്‍ അവരുടെ മുന്നില്‍ കാല്‍ കയറ്റി വച്ചിരുന്നത് അപമാനമായി തോന്നിയതാണ് സംഘര്‍ഷത്തിനു കാരണമായത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രദേശത്തെ  കറുപ്പസ്വാമി ക്ഷേത്രത്തിന് വെളിയില്‍ രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്നു.



ഇതുകണ്ടുവന്ന ഉയര്‍ന്നജാതിയിലുള്ളവര്‍ ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇത് ജാതീയ സംഘര്‍ഷമായി മാറുകയായിരുന്നു.ജാതിപേരു വിളിച്ച് ആക്ഷേപിച്ചാല്‍ പോലിസില്‍ പരാതി പെടുമെന്ന് ദലിതര്‍ ഉയര്‍ന്നജാതിയിലുള്ള യുവാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നും അപമാനിച്ചതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി സ്റ്റേഷനിലെത്തി. വകുപ്പ് 294പ്രകാരം ഉയര്‍ന്നജാതിക്കാരനായ ചന്ദ്രകുമാറെന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതികാരം ചെയ്യാനായി സ്റ്റേഷനില്‍ നിന്ന് പുറത്തുവന്ന ഇയാളും സുഹൃത്തുക്കളും ദലിത് ഗ്രാമമായ കാച്ചത്താനത്തിലെത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു.ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം ആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പോലിസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. കൊല്ലപ്പെട്ടവരുടെ മൃതദേഹം വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സംഭവത്തിലിടപെടുകയും ആരോപണവിധേയരായ പോലിസുകാരെ സസ്‌പെന്‍ഷനിലാവുകയും ചെയ്തിട്ടുണ്ട്.
കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്.
Next Story

RELATED STORIES

Share it