കാലിത്തീറ്റ അഴിമതി: ലാലു സിബിഐ കോടതിയില്‍ ഹാജരായി

റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. ബിഹാര്‍ വിഭജനത്തിനു മുമ്പ് ദുംക ട്രഷറിയില്‍ നിന്ന് 3.31 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങിന്റെ ബെഞ്ചിന്റെ മുമ്പാകെ ലാലു ഹാജരായത്. മുന്‍ എംപിമാരായ ആര്‍ കെ റാണ, ജഗദീഷ് ശര്‍മ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. 90കളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലുവടക്കം 47 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
ഇതില്‍ 5പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു. രണ്ടു പേര്‍ മാപ്പുസാക്ഷികളാവുകയും ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തു.
Next Story

RELATED STORIES

Share it