Pathanamthitta local

കാലിച്ചന്തകളിലെ നിയന്ത്രണം : കോര്‍പറേറ്റുകളെ സഹായിക്കാന്‍ - മന്ത്രി കെ രാജു



തണ്ണിത്തോട്: കാലിച്ചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പറേറ്റുകളെ സഹായിക്കാനാണെ് വനം-മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാവുന്നതോടെ വിപണിയില്‍ കോര്‍പറേറ്റുകള്‍ക്ക് പിടിമുറുക്കാനേ കേന്ദ്രം കൊണ്ടുവന്ന നിയമം മൂലം സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ 17 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.  യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പരമാവധി കുറയ്ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വേഗത്തില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, തദ്ദേശഭരണ ജനപ്രതിനിധികളായ കെ ജി അനിത, ജോ മാത്യു, പി ആര്‍ രാമചന്ദ്രന്‍പിള്ള, പ്രിയ എസ് തമ്പി, അജിതാ സോമന്‍, സജീവ് മണ്ണീറ, സുജാ മാത്യു, സുമതി നരേന്ദ്രന്‍, എം എസ് ഇന്ദിര, എം കെ മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it