malappuram local

കാലിക്കറ്റ് സര്‍വകലാശാലഡിജിറ്റലാക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെ സേവനമേഖലയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീറിന് കൈമാറി. കാലിക്കറ്റിനെ ലോകോത്തര ഡിജിറ്റല്‍ സര്‍വകലാശാലയായി മാറ്റണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീലുമായി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. പദ്ധതി നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്താനും ധാരണയായിരുന്നു. ഇതിനുള്ള അനുമതിക്കായി പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സര്‍വകലാശാലയുടെ ഫിനാന്‍സ്, ലൈബ്രറി, പരീക്ഷാ സമ്പ്രദായം എന്നീ മേഖലകളില്‍ സമൂലമായ പരിവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥിപോര്‍ട്ടല്‍, സര്‍വകലാശാലാ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സേവനം ലഭ്യമാവും. മാറുന്ന വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം ലഭിച്ച വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി മോഹന്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ.സി എല്‍ ജോഷി, കെ കെ ഹനീഫ, രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ്, ഡോ.വി എല്‍ ലജീഷ്, യു എല്‍ സൈബര്‍ പാര്‍ക്ക് പ്രതിനിധി സിഇഒ രവീന്ദ്രന്‍ കസ്തൂരി പങ്കെടുത്തു.

Next Story

RELATED STORIES

Share it