malappuram local

കാലിക്കറ്റ് സര്‍വകലാശാലാ ഭൂമി കയ്യേറ്റം : പ്രക്ഷോഭത്തിന് പ്രതിപക്ഷ നേതാവ് പിന്തുണ നല്‍കി



പി വി മുഹമ്മദ് ഇഖ്്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ സിപിഎം കോണ്‍ഗ്രസ് എ ഗ്രൂപ്പ്, ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ സര്‍വീസ് സംഘടനകള്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി ഭൂമി കയ്യേറിയ നടപടിക്കെതിരെയുള്ള പ്രക്ഷോഭത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്‍തുണ നല്‍കി. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായ എ കെ അബ്്ദുറഹിമാന്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലുള്ളവരില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഭൂമി അക്വയര്‍ ചെയ്തത്. ഇത് നിയമവിരുദ്ധമായി സിപിഎം സഹകരണ സൊസൈറ്റികളായ ഇന്ത്യന്‍ കോഫി ഹൗസ്, റബ്്‌കോ എന്നിവ സര്‍വകലാശാല ഭൂമിയില്‍ നിയമവിരുദ്ധമായാണ് കച്ചവടം നടത്തുന്നതെന്ന് സര്‍വകലാശാല തന്നെ വിവരാവകാശ നിയമ അപേക്ഷയിലെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, തുണിക്കച്ചവടം, ചെരിപ്പ് കട തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ ഉണ്ടാക്കി അഞ്ചു ഏക്കര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് സര്‍വീസ് സംഘടനയായ എംപ്ലോയീസ് ഫോറമാണ് സമരവുമായി രംഗത്തുള്ളത്.
Next Story

RELATED STORIES

Share it