kozhikode local

കാലിക്കറ്റ് സര്‍വകലാശാല: ഫുട്‌ബോള്‍ അക്കാദമി തുടങ്ങാന്‍ 30 ഏക്കര്‍ സ്ഥലം നല്‍കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാന്‍ മുപ്പത് ഏക്കര്‍ സ്ഥലം ഉടമസ്ഥാവകാശം കൈമാറാതെ നല്‍കും.
അക്കാദമി സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലമായിരുന്നു സ്‌പോര്‍ട്‌സ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. സ്ഥലം അന്തിമമായി നല്‍കുന്നതിനെപറ്റി പഠിക്കാന്‍ വാഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കോഴിക്കോട്-മലപ്പുറം ജില്ലകളില്‍ കോളജുകളിലെ എണ്ണത്തിലുള്ള വര്‍ധനവ് കാരണം ബി സോണ്‍, സി-സോണ്‍ എന്നിവ വീണ്ടും വിഭജിക്കുന്നതിനെപറ്റി പഠിക്കാന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ സലാഹുദ്ധീന്‍, ടി പി അഹമ്മദ്, വിദ്യാസാഗര്‍ എന്നിവരെ ചുമതലപ്പെടുത്തി. കലോല്‍സവങ്ങളില്‍ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെയോഗം വിളിക്കാനും തീരുമാനിച്ചു. 120 പഠനബോര്‍ഡുകള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു.
ഡിഗ്രി-പിജി പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട മോഡലില്‍ കള്‍ച്ചറല്‍ ക്വാട്ട വേണമെന്ന സ്റ്റുഡന്‍സ് അഫയേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദ്ദേശം തള്ളി. സിഎസ്‌ഐ-ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് തിരുവനന്തപുരമായും പ്രൊജക്റ്റുകള്‍ക്ക് ധാരണാപത്രം ഒപ്പ് വെക്കും.
ലൈഫ് സയന്‍സ് പഠനവകുപ്പിലെ ഫിസിയോളജി എംഫില്‍ സീറ്റ് രണ്ടായി വര്‍ധിപ്പിച്ചു. സര്‍വകലാശാലയിലെ കായിക പഠനവകുപ്പിന് കീഴില്‍ ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിക്കും.
Next Story

RELATED STORIES

Share it