കാലിക്കറ്റ് വി.സി. നിയമനം; വിശദീകരണത്തിന് സര്‍ക്കാരിന്ഒരാഴ്ച കൂടി സമയം അനുവദിച്ചു

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വി.സി. നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോടും കോടതി അഭിപ്രായം തേടി. യു.ജി.സി. മാര്‍ഗരേഖ പ്രകാരമുള്ള യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനായി വിരമിച്ച അല്‍ ഹസന്‍കുട്ടി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

മറ്റൊരു ഉത്തരവുണ്ടാവുന്നതു വരെ നിയമന നടപടികള്‍ തടഞ്ഞ കോടതി ഒരാഴ്ച മുമ്പ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിശദീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. ഒരാഴ്ച സമയം അനുവദിച്ച കോടതി ചാന്‍സലറുടെ നിലപാടു കൂടി ആരായുകയായിരുന്നു.വി.സി. നിയമനത്തിന് യു.ജി.സി. മാനദണ്ഡം നിര്‍ബന്ധമാക്കുന്നതോടെ എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ വര്‍ഷങ്ങളോളം അധ്യാപകരായിരുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നും സര്‍വകലാശാലാ അധ്യാപകര്‍ക്കു മാത്രമായി വി.സി. നിയമനം ഒതുക്കേണ്ടിവരുമെന്നും കാട്ടി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it