Districts

കാലിക്കറ്റ് വിസി നിയമനം: മതേതര നിലപാടിന് മുന്‍തൂക്കം നല്‍കാന്‍ ലീഗ് തീരുമാനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മതേതര നിലപാടിന് മുന്‍തൂക്കം നല്‍കാന്‍ ലീഗ് തീരുമാനം. പുതിയ വിസി സ്ഥാനത്തിനുവേണ്ടി ലീഗ് നേതാക്കള്‍തന്നെ വിരുദ്ധ ചേരികളായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി ഇത്തരമൊരു നിലപാടിലെത്തിയിട്ടുള്ളത്.
ലീഗിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി ബിജെപിക്കും സിപിഎമ്മിനുമൊപ്പം സഖ്യകക്ഷിയായ കോണ്‍ഗ്രസ് കൂടി നീക്കങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ മതാധിഷ്ഠിത നിലപാടിലല്ല പാര്‍ട്ടിയെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ലീഗുകാരനും മുസ്‌ലിമുമല്ലാത്തയാളെ വൈസ് ചാന്‍സലറാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മുന്‍ വിസിയെ പാര്‍ട്ടി നോമിനിയായി നിയമിച്ചിട്ടും നാല്‌വര്‍ഷക്കാലം പാര്‍ട്ടിക്ക് ചീത്തപ്പേരല്ലാതെ മറ്റൊന്നും നേടാനാവാത്തതും പാര്‍ട്ടി വിലയിരുത്തിയതിനാല്‍ നോമിനിയെ നിയമിച്ചിട്ട് പ്രത്യേകിച്ചൊന്നും നേടാനില്ലെന്നതും ലീഗ് വിലയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it