kozhikode local

കാലിക്കറ്റ് വാഴ്‌സിറ്റി: വിദ്യാര്‍ഥികളെ പീഡിപ്പിച്ച് എസ്എഫ്‌ഐയും സിന്‍ഡിക്കേറ്റും

മുജീബ്  ചേളാരി
തേഞ്ഞിപ്പലം: ബിപിഎഡ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം ഒരു വര്‍ഷമായി കാലിക്കറ്റ് സര്‍വകലശാല തടഞ്ഞുവെച്ചിരിക്കുന്നതായി പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി കാലിക്കറ്റിലെ കായിക വിഭാഗം വിദ്യാര്‍ഥികളായ ഇ മുബാരിഷ്, കെ കെ ജാബിര്‍, എം കെ അഖില്‍, കെ അരുണ്‍കുമാര്‍, സി കെ അനസ്, എം എ അനൂപ്, ടിബിന്‍ അഗസ്റ്റിന്‍, അലി അക്ബര്‍, കെ പി റാഷിദ്, അജിത് ജോണ്‍സണ്‍  എന്നിവരെ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു റാഗിങ് കേസിന്റെ പേരില്‍ സര്‍വകലാശാല അധികൃതര്‍ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണു പരാതി. ഇക്കാരണത്താല്‍ ബിപിഎഡ്— കഴിഞ്ഞ ഇവരുടെ പരീക്ഷാ ഫലം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടുകയും ജോലിക്ക്— അപേക്ഷിക്കാന്‍ സാധിക്കാതെയും വന്നു. 2014ല്‍ കായിക വിഭാഗം വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണു ഇത്തരത്തിലുള്ള ഒരു റാഗിങ്— കേസ്— കെട്ടിച്ചമക്കുവാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചത്. 150 ദിവസത്തിലധികം നീണ്ടു നിന്ന സമരം ചെയ്തിട്ടും എസ്എഫ്—ഐയുടെ വാദങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്ക്— സാധിച്ചില്ല.  2017 ജൂണ്‍ 15ന് മെന്‍സ് ഹോസ്റ്റലില്‍വച്ച്— കായിക വിഭാഗത്തിലെ ബിപിഎഡ്— അവസാന വര്‍ഷ വിദ്യാര്‍ഥികളും, എംപിഎഡ്— ആദ്യവര്‍ഷ വിദ്യാര്‍ഥികളും തമ്മിലുണ്ടായ രാഷ്ട്രീയ സംഘട്ടനത്തെ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് റാഗിങ്— കേസാക്കി തീര്‍ക്കുകയായിരുന്നു.  2017 ജൂലൈ ഏഴിന് സര്‍വകലാശാല രജിസ്—ട്രാര്‍ ആ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്— പരാതി തേഞ്ഞിപ്പലം പോലിസിനു കൈമാറുകയും ചെയ്തു.
അതിനു മുന്‍പ്— തന്നെ ജൂണ്‍ 30ന് ഇരുവിഭാഗം വിദ്യാര്‍ഥികളും അതൊരു രാഷ്ട്രീയ സംഘട്ടനമായിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട്— കായിക വിഭാഗം ആന്റീ റാഗിങ് കമ്മിറ്റി മുന്‍പാകെ പരാതികള്‍ പിന്‍വലിക്കുന്നതായി പേരെഴുതി ഒപ്പിട്ടു— കൊടുക്കുകയും ചെയ്തിട്ടുണ്ട്.  പോലിസും അതൊരു രാഷ്ട്രീയ സംഘട്ടനമാണെന്ന് അന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട്— ഒരു വിദ്യാര്‍ഥിയെ മുന്‍ നിറുത്തി എസ്—എഫ്—ഐയുടെ നേതൃത്വത്തില്‍ ഈ പരാതി യുജിസിക്ക്— അയയ്ക്കുകയും യുജിസി അതുമായി ബന്ധപ്പെട്ട്— അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഒന്നാം വര്‍ഷ എംപിഎഡ്— വിദ്യാര്‍ഥികള്‍ അവസാന വര്‍ഷ ബിപിഎഡ്— വിദ്യാര്‍ഥികളേക്കാള്‍ സീനിയറാണെന്നും സാങ്കേതികമായി മാത്രമാണ് അവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളാവുന്നതെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കേസില്‍ യുജിസിയും തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീണ്ടും യുജിസിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാധ്യമ വാര്‍ത്തകളും അധികാരികള്‍ അറിയാതെ യുജിസിയിലേയ്ക്ക്— ആശയ വിനിമയങ്ങള്‍ നടന്നുവെന്നതും ഇരകളായ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിനു വേണ്ടി എസ്—എഫ്—ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഡാലോചന എത്രത്തോളം വലുതാണെന്ന് സൂചിപ്പിക്കുന്നതാണ്.
ഇതിന്റെ ഭാഗമായാണ് നിലവില്‍ കായിക ഡയറക്ടറായിരുന്ന ഡോ.വി പി സക്കീര്‍ ഹുസൈനോട്— ജുലൈ രണ്ടുവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഇക്കഴിഞ്ഞ 20ന് ചേര്‍ന്ന സിന്‍ഡിക്കറ്റ്— ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it