കാലിക്കറ്റ് പിവിസി നിയമനം: എന്‍ എസ് എസ് നോമിനിക്ക് ഐ ഗ്രൂപ്പ് പിന്തുണ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ ഒഴിവുള്ള പിവിസി തസ്തികയില്‍ ഡോക്ടറേറ്റോ പ്രഫസറോ അല്ലാത്ത വ്യക്തിയെ വീണ്ടും നിയമിക്കാന്‍ മുഖ്യമന്ത്രിക്കു മേല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. എന്‍എസ്എസ് നോമിനിയായ കാലിക്കറ്റിലെ മുന്‍ പിവിസി കെ രവീന്ദ്രനാഥിനെ വീണ്ടും പിവിസിയാക്കാനാണ് അണിയറ നീക്കം. കൂടാതെ, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഇപ്പോഴുള്ള പ്രിന്‍സിപ്പലും എന്‍എസ്എസ് ആസ്ഥാനത്തു ചെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലീഗ് നോമിനിയായ വിസിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് അക്കൗണ്ടില്‍ കാര്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ രവീന്ദ്രനാഥിനു മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമുള്‍പ്പെടെയുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഐ ഗ്രൂപ്പിന്റെ ചരടുവലി. കാലിക്കറ്റിലെ ഐ ഗ്രൂപ്പ് സര്‍വീസ് സംഘടനയെന്നവകാശപ്പെടുന്ന എംപ്ലോയീസ് ഫോറവും ഐഗ്രൂപ്പ് സിന്‍ഡിക്കേറ്റ് അംഗങ്ങളും രവീന്ദ്രനാഥിനെ പിവിസിയായി നിയമിച്ചില്ലെങ്കില്‍ ലീഗിന്റെ കൈകളില്‍ സര്‍വകലാശാല ഭരണം ഒതുങ്ങിപ്പോവുമെന്ന് പ്രചരിപ്പിച്ചാണ് വിജിലന്‍സ് കേസില്‍ പ്രതി കൂടിയായ രവീന്ദ്രനാഥിനെ വീണ്ടും പിവിസിയാക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി. പിവിസിക്ക് സര്‍വകലാശാല ഭരണത്തില്‍ പ്രത്യേക ഇടപെടലുകളൊന്നും കഴിയില്ലെന്നതാണ് കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത്.
Next Story

RELATED STORIES

Share it