Flash News

കാലിക്കറ്റ് : നിയമനങ്ങളിലെ പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ നീക്കം



പി വി  മുഹമ്മദ്  ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 100ലധികം തസ്തികകളില്‍ അധ്യാപകനിയമനം നടക്കാനിരിക്കെ സംവരണം അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം സജീവമായി. വാഴ്‌സിറ്റി മൊത്തം ഒറ്റ യൂനിറ്റാക്കി നിയമനം നടത്തിയാല്‍ മാത്രമേ മുസ്‌ലിംകള്‍ ഉള്‍െപ്പടെയുള്ള പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കൂ. ഇതുവരെ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപകനിയമനങ്ങളെല്ലാം ഒരു പഠനവകുപ്പിനെ ഒറ്റ യൂനിറ്റാക്കി പിന്നാക്കസംവരണം അട്ടിമറിച്ചായിരുന്നു. എന്നാല്‍, സര്‍വകലാശാലയെ ഒറ്റ യൂനിറ്റാക്കി അധ്യാപകനിയമനം നടത്താന്‍ മുന്‍ വി സി അബ്ദുല്‍സലാമിന്റെ കാലത്തു ശ്രമം നടത്തിയിരുന്നു. ഇതിനിടെ നിയമന നടപടികള്‍ക്കെതിരേ കോടതി ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് ഇതു നിര്‍ത്തിവച്ചത്. ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ യുജിസിക്ക് മുകളില്‍ പിടിമുറുക്കിയതോടെയാണ് നിയമനങ്ങളില്‍ പിന്നാക്കക്കാരെ അകറ്റുന്നതിന് ഓരോ പഠനവകുപ്പും ~ഓരോ യൂനിറ്റാക്കി നിയമനങ്ങള്‍ നടത്തണമെന്ന നിര്‍ദേശം വന്നത്. ഇങ്ങനെ നിയമനം നടത്തിയാല്‍ മുസ്‌ലിം, എസ്‌സി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കണമെങ്കില്‍ 750 വര്‍ഷം കഴിയുമെന്നാണു സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കാലിക്കറ്റ് വാഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നപ്പോ ള്‍ സര്‍വകലാശാലയെ ഒറ്റ യൂനിറ്റാക്കി അധ്യാപകനിയമനം നടത്തിയില്ലെങ്കില്‍ നിയമനങ്ങളില്‍ പിന്നാക്കസമുദായാംഗങ്ങള്‍ എത്ര വര്‍ഷം പിന്നോട്ടടി ക്കുമെന്നു കണക്കുകള്‍ വ്യക്തമാക്കി സിന്‍ഡിക്കേറ്റില്‍ റിപോ ര്‍ട്ട് അവതരിപ്പിച്ചിരുന്നു. സര്‍വകലാശാലകളില്‍ അധ്യാപകനിയമനങ്ങളില്‍ പിന്നാക്കസംവരണം അട്ടിമറിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ നിരത്തുന്ന പഠനം മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെ ഒരു പിന്നാക്കസമുദായ സംഘടനയും നടത്തിയിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ആരും മുന്നോട്ടുവരാത്തതും സംവരണവിരുദ്ധ ലോബിക്ക് ബലമേകുന്നു. കാലിക്കറ്റില്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമനങ്ങളില്‍ പിന്നാക്കസംവരണ അട്ടിമറിക്കാണ് ഭരണപക്ഷ സര്‍വീസ് സംഘടനയില്‍പ്പെട്ടവര്‍ പോലും ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it