Flash News

കാലിക്കറ്റ് ഡിഗ്രി ഏകജാലകം : സര്‍വകലാശാലയ്ക്ക് ലഭിച്ചത് മൂന്നു കോടിയോളം



തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്ക് കീഴിലുള്ള ഡിഗ്രി ഏകജാലകസംവിധാനത്തില്‍ സര്‍വകലാശാലയ്ക്ക് ഇന്നലെ വരെ മൂന്ന് കോടിയോളം രൂപ പിരിഞ്ഞുകിട്ടി. 1,19,207 പേര്‍ ഇതുവരെ ഫീസടച്ചിട്ടുണ്ട്. 1,15,814 പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് 1,12,775 പേരാണ്.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1,40,166 പേര്‍, വിഎച്ച്എസ്്ഇ വിഭാഗത്തില്‍ നിന്ന് 5,948, സിബിഎസ്ഇയില്‍നിന്ന് 4,061 എന്നിങ്ങനെ അപേക്ഷ നല്‍കിയിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തില്‍ നിന്ന് 864, ഈഴവ 25,036, മുസ്്‌ലിം 44,645, എസ്്്‌സി 580, എസ്ടി 114, എല്‍സി 580. ഒബിഎച്ച് 8,519, ഒപബിഎക്‌സ് 158 എന്നിങ്ങനെയാണ് അപേക്ഷകര്‍.മലപ്പുറം ജില്ലയില്‍ നിന്ന് 33,120, കോഴിക്കോട് 27,570, തൃശൂര്‍ 23,567, പാലക്കാട് 20,156, വയനാട് 6,185 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള അപേക്ഷകരുടെ എണ്ണം. നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് 80 ശതമാനത്തില്‍ താഴെ മാര്‍ക്കുള്ളവര്‍ക്ക് ഗവ- എയ്ഡഡ് കോളജുകളില്‍ ഡിഗ്രി പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it