kozhikode local

കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്ഇ രജത ജൂബിലിക്ക് തുടക്കം

കോഴിക്കോട്: കാലിക്കറ്റ് ഗേ ള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍ എ നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ 25 ബലൂണുകള്‍ പറത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ പി കെ ഗ്രൂപ്പ് ചെയര്‍മാര്‍ പി കെ അഹമ്മദ് പ്രകാശനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ഥി സംഗമം, ഭക്ഷ്യമേള, വിരമിച്ച പ്രധാനധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാതല ക്വിസ് മല്‍സര ത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ജിവിഎച്ച്എസ്എസ് കിണാശ്ശേരി, ജിവിഎച്ച്എസ്എസ് പയ്യാനക്കല്‍ എന്നീ സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുംട്രോഫിയും വിതരണം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ഡോ. വി അലി ഫൈസല്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ ഡയറക്റ്റര്‍ എ ഫാറൂഖ്,വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ പി എം ശ്രീദേവി , കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ-സ്‌പോര്‍ട്‌സ് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, മാനേജര്‍ കെ വി കുഞ്ഞഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ സി അബ്ദുറഹിമാന്‍, വിഎച്ച്എസ്ഇ വടകര മേഖല അസി. ഡയറക്ടര്‍ എം ശെല്‍വമണി, പിടിഎ പ്രസിഡണ്ട് കെ എം അബ്ദുല്‍സാദിഖ്, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ എം അബ്ദു, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം കെ സൈനബ, അലുമ്‌നി പ്രസിഡണ്ട് സി വി കുഞ്ഞിബി ടീച്ചര്‍, സുവനീര്‍ ചെയര്‍മാന്‍ ഐ പി ഉസ്മാന്‍കോയ, ഐഡിയല്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ കെ ആര്‍ സ്വാബിര്‍, വിദ്യാര്‍ഥി പ്രതിനിധി ഷൈമ ഖമര്‍, മാനേജ്‌മെന്റ് ജോയിന്റ് സെക്രട്ടറി സി പി മാമുക്കോയ, സുവനീര്‍എഡിറ്റര്‍ ബബിത പരോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it