Gulf

കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറത്തിന് വെബ്സൈറ്റ്; പരാതികള്‍ നല്‍കാം

കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറത്തിന് വെബ്സൈറ്റ്; പരാതികള്‍ നല്‍കാം
X


ദമ്മാം: കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറത്തിന് വെബ്സൈറ്റ് നിലവില്‍ വന്നു. വെബ്സൈറ്റിന്റെ ലോഞ്ചിങ് ദമ്മാമില്‍ പ്രമുഖ ചലച്ചിത്ര താരം ജഗദീഷ് നിര്‍വഹിച്ചു. യാത്രക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളും പരാതികളും www.caufglobal.org വഴി അറിയിക്കാവുന്നതാണ്. വെബ് സൈറ്റില്‍ ലഭിക്കുന്ന പരാതികള്‍ അധികൃതര്‍ക്ക് കൈമാറുകയും പരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ ടിപിഎം ഫസല്‍, ആലിക്കുട്ടി ഒളവട്ടൂര്‍, പി എ എം ഹാരിസ്, റഷീദ് ഉമ്മര്‍, ശിഹാബ് കൊയിലാണ്ടി, പി എം നജീബ്, റഫീഖ് കൂട്ടിലങ്ങാടി, നജീബ് അരഞ്ഞിക്കല്‍, ഫിറോസ് കോഴിക്കോട്, നാസര്‍ അണ്ടോണ, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, പി ബി അബ്ദുല്‍ ലത്തീഫ്, അസ്ലം ഫറോക്ക്, മുജീബ് കളത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it