Flash News

കാലിക്കറ്റില്‍ പ്രീഡിഗ്രി മാര്‍ക്ക്‌ലിസ്റ്റിന് സെര്‍ച്ച് ഫീ വരുന്നു



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രീഡിഗ്രി മാര്‍ക്ക്‌ലിസ്റ്റിന് ആയിരം രൂപ സെര്‍ച്ച് ഫീ ഈടാക്കാന്‍ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനിച്ചു. പഴയ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിനും ഫീസ് ഈടാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ടു. പൊന്നാനി എംഇഎസ് കോളജില്‍ ഒന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയ്ക്ക് കോഡ് മാറി പേപ്പര്‍ പൊട്ടിച്ചതിന് 10,000 രൂപ പിഴ ഈടാക്കും. ബിഎസ്‌സി സുവോളജി ആറാം സെമസ്റ്ററിന്റെ മാര്‍ക്കുകള്‍ തെറ്റായി രേഖപ്പെടുത്തിയതിന് തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിമല കെ ജോണ്‍, നാട്ടിക എസ്എന്‍ കോളജിലെ വി കെ രമ്യ എന്നീ അധ്യാപികമാരെ താക്കീതു ചെയ്യാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it