കാലിക്കറ്റില്‍ ഡിഗ്രി രജിസ്‌ട്രേഷന്‍ പതിനെട്ടുമുതല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കൂ കീഴിലുള്ള കോളജുകളില്‍ ഡിഗ്രി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം പതിനെട്ടു മുതല്‍ തുടങ്ങാന്‍ വിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക കമ്മിറ്റിയോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള അഞ്ചുഘട്ട അലോട്ട്‌മെന്റും അന്തിമമായി ആറാമത് സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തും. 250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. സമയത്തിന് അപേക്ഷിക്കാത്തവര്‍ക്ക് 250 രൂപ ഫൈന്‍ ഏര്‍പ്പെടുത്തി. എസ്‌സി/എസ്ടിക്കാര്‍ക്ക് നൂറു രൂപയാണ് ഫീസ്. ഡിഗ്രി ക്ലാസുകള്‍ ജൂലൈ 11നു തുടങ്ങി പ്രവേശന നടപടികള്‍ സപ്തംബര്‍ 11ന് അവസാനിപ്പിക്കും.
Next Story

RELATED STORIES

Share it