കാലിക്കറ്റില്‍ ഇന്റര്‍സോണ്‍ മാറ്റിവച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ ഈ മാസം 28 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍സോണ്‍ കലോല്‍സവം മാറ്റിവച്ചു. 28ന് സെനറ്റ് യോഗം 30, 31 തിയ്യതികളില്‍ നാക് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ തുടങ്ങിയ കാരണങ്ങളാലാണ് കലോല്‍സവം മാറ്റിവച്ചതെന്നാണ് യൂനിയന്റെ വിശദീകരണം. കലോല്‍സവ നടത്തിപ്പിന്റെ ഭാഗമായുള്ള പ്രോഗ്രാം കമ്മിറ്റി കെഎസ്‌യു നിയന്ത്രണത്തില്‍ നല്‍കുന്നതിന് എംഎസ്എഫ് എതിരായതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. പ്രതിവര്‍ഷം 35 ലക്ഷം രൂപ പ്രവര്‍ത്തനഫണ്ടുള്ള യൂനിയനില്‍ അക്കൗണ്ട് കാര്യങ്ങളില്‍ ഒപ്പിടുന്നത് എംഎസ്എഫ് നിയന്ത്രണത്തിലുള്ള ജനറല്‍ സെക്രട്ടറിയാണ്.
യൂനിയനുകള്‍ ഹാജരാക്കുന്ന രേഖകളനുസരിച്ച് സിന്‍ഡിക്കേറ്റാണ് ഫണ്ടനുവദിക്കുന്നത്. സോണല്‍ മല്‍സരങ്ങളും യൂനിയന്റെ കീഴിലുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടി 20 ലക്ഷം രൂപ പോലും വരില്ലെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളോളം യൂനിയന്‍ ഭരിച്ച ഒരു പ്രമുഖ വിദ്യാര്‍ഥി സംഘടന അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോസ്റ്റര്‍ അടിക്കുന്നതും വിവിധ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുകളുടെ ചെലവ് കണ്ടെത്തിയിരുന്നതും സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂനിയന്‍ ഫണ്ടില്‍ നിന്നായിരുന്നു.
Next Story

RELATED STORIES

Share it