kasaragod local

കാലിക്കടവ്-ഒളവറ റോഡ് പ്രവൃത്തി നിലച്ചിട്ട് ഒരു മാസം; പ്രതിഷേധം ശക്തം

തൃക്കരിപ്പൂര്‍: കാലിക്കടവ് ഒളവറ മെക്കാഡം ടാറിങ് പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കാലിക്കടവ് മുതല്‍ നടക്കാവ് വരേയുള്ള പ്രവൃത്തി തകൃതിയായി പൂര്‍ത്തിയാക്കിയെങ്കിലും ബാക്കിയുള്ള ഭാഗം നിര്‍ത്തിവച്ച് ഒരുമാസം പിന്നിടുന്നു.ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് കഴിഞ്ഞവര്‍ഷം പണി ആരംഭിക്കുമ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കരാറുടെ ചില തര്‍ക്കംമൂലം രണ്ടു തവണ നിര്‍ത്തിവച്ചു. കാലിക്കടവ്-തൃക്കരിപ്പൂര്‍-ഒളവറ വരെ 12 കിലോമീറ്റര്‍ റോഡാണ് പത്തു കോടി രൂപാ ചെലവില്‍ മെക്കാഡം ടാറിങ് ചെയ്യുന്നത്. കാസര്‍കോട് എന്‍സ്്പാന്‍സ് കമ്പനിയ്ക്കാണ് കരാര്‍. കാലിക്കാട്് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഏഴിമല നാവല്‍ അക്കാദമി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, പഴയങ്ങാടി, മാട്ടൂല്‍, ചൂട്ടാട് ബീച്ച് മേഖലയിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്നതാണ് റോഡ്. പ്രവൃത്തി വേഗത്തിലാക്കി ജനങ്ങളുടെ യാത്രപ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതര്‍ റോഡ് പണി ഉടന്‍ ആരംഭിക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ വി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, പി വി കണ്ണന്‍ മാസ്റ്റര്‍, കെ വി വിജയന്‍, സി രവി, ടി ധനഞ്ജയന്‍, കെ ശ്രീധരന്‍, സി ദാമോദരന്‍, കെ കണ്ണന്‍, കെ പി ജയദേവന്‍, ടി സുരേശന്‍, എം രജീഷ് ബാബു, ഇ രാജേന്ദ്രന്‍ സംസാരിച്ചു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര വിജയിപ്പിക്കുന്നതിനായി മുഴുവന്‍ ബൂത്തുകളിലും കണ്‍ന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it