Flash News

കാലാവസ്ഥ : യുഎസ് താല്‍പര്യങ്ങള്‍ ബലികഴിക്കില്ല



വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ തീരുമാനങ്ങളുണ്ടാവൂവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ആര്‍ട്ടിക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സമീപനം യുഎസ് പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബീല്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയായ ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്നു പുറത്തുപോവാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം നേരത്തേ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം ഇന്നലെ ചേര്‍ന്ന ഉച്ചകോടിയില്‍ പങ്കെടുത്ത ആര്‍ടിക് രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it