wayanad local

കാലാവസ്ഥ തിരികെ പിടിക്കാന്‍ കൂട്ടായ ശ്രമം



കല്‍പ്പറ്റ: യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചേനംകൊല്ലി കെബിസിടി വായനശാലാ ക്ലബ്ബില്‍ പരിസ്ഥിതി ദിനാചരണം ജില്ലാ കോ-ഓഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി എം സുമേഷ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും മുട്ടില്‍ പഞ്ചായത്ത് നേതൃസമിതിയുടെയും ആഭിമുഖ്യത്തില്‍ ലൈബ്രറികള്‍ക്ക് നല്‍കിയ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സ്‌ക്യൂട്ടീവ് അംഗം എ കെ മത്തായി നിര്‍വഹിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് കുളം ശുചീകരണം, മഴക്കുഴി നിര്‍മാണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, പരിസ്ഥിതി ക്വിസ് എന്നിവ നടത്തി. വിജയികള്‍ക്ക് കല്‍പ്പറ്റ നഗരസഭാ യൂത്ത് കോ-ഓഡിനേറ്റര്‍ പി നൗഷാദ് സമ്മാനം വിതരണം ചെയ്തു. എം കെ സൈനുദ്ദീന്‍, കെ ഫിനോസ് കമാല്‍, സഫ്ത്തര്‍ അലി, പി ടി ഉസ്മാന്‍, റഷീന നൗഷാദ്, ശിവന്‍, സഫ്‌വാന്‍ സംസാരിച്ചു. ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീമിലെ ആദിവാസി തൊഴിലാളികള്‍ ഹരിതകേരളം പദ്ധതി പ്രകാരം ഫവലൃക്ഷത്തൈകള്‍ നട്ടു. സീനിയര്‍ കൃഷി ഓഫിസര്‍ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മാത്യു സെബാസ്റ്റ്യന്‍, ഷനോജ് സംസാരിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി സ്‌കൂള്‍ അധികൃതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, ജനപ്രതിനിധികള്‍, സക്ഷരതാ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ വാര്‍ഡുകളിലായി വൃക്ഷത്തെകള്‍ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സ്‌പെഷ്യല്‍ എല്‍ആര്‍ ഓഫിസില്‍ വൃക്ഷത്തൈ വിതരണം ഡെപ്യൂട്ടി കലക്ടര്‍ കെ ചാമിക്കുട്ടി നിര്‍വഹിച്ചു. ഹാരിസ് നെന്‍മേനി, പി ജോയ്‌സ്, കെ വി ഹരിദാസന്‍, കെ വിജയന്‍, എന്‍ എസ് സുഹിത, ലിനി പോള്‍, ജയ്‌സണ്‍ ടി ജോണ്‍ സംസാരിച്ചു. കൈതക്കല്‍ ഗവ. സ്‌കൂളില്‍ വാര്‍ഡ് മെംബര്‍ കെ ജെ മാര്‍ട്ടിന്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അന്ന സന്ദേശം നല്‍കി.
Next Story

RELATED STORIES

Share it