Flash News

കാലാവസ്ഥാ വ്യതിയാനം: വികസിത രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി

ലണ്ടന്‍ : പരിസ്ഥിതിക്ക് ഹാനികരമാകുന്ന ബഹിര്‍ഗമനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ കൂടുതല്‍ ഭാരം ചുമലിലേറ്റാനുള്ള ഉത്തരവാദിത്തം ഫോസില്‍ ഇന്ധനങ്ങളിലൂടെ പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങള്‍ക്കുണ്ടെന്നും മോഡി പറഞ്ഞു. ബഹിര്‍ഗമനങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഉത്തരവാദിത്തം ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്  ധാര്‍മികമല്ലെന്നും പ്രധാനമന്ത്രി ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് പാരിസില്‍ നടക്കുന്ന CO-P21 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് മോഡി നിലപാട് വ്യക്തമാക്കിയത്. ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് വെല്ലുവിളിയാകുമെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it