കാലാവസ്ഥാ ഉച്ചകോടിയില്‍ കരടുരേഖയ്ക്ക് അംഗീകാരം

പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കരടുരേഖയ്ക്ക് അംഗീകാരം. 48 പേജ് അടങ്ങുന്ന കരടുരേഖയില്‍ 200ഓളം രാഷ്ട്രപ്രതിനിധികള്‍ ഒപ്പുവച്ചു. ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇതോടെ കരാറിലെത്തിയേക്കുമെന്നാണ് കരുതുന്നത്.
കരടുരേഖയില്‍ നാളെ മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഈയാഴ്ച അവസാനത്തോടെ തന്നെ കരാര്‍ കാര്യത്തില്‍ ധാരണയിലെത്താന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. അതേസമയം, പ്രധാനപ്പെട്ട രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും പരിഹരിക്കേണ്ടതുണ്ടെന്നും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഫ്രഞ്ച് കാലാവസ്ഥാ അംബാസഡര്‍ ലോറന്‍സ് തുബിയാന മുന്നറിയിപ്പ് നല്‍കി.
വികസ്വരരാജ്യങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയിലെ പ്രധാനലക്ഷ്യമായിരിക്കും. നാലു വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് കരടുരേഖയെന്ന് മിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it