malappuram local

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമ്പരാഗത തൊഴിലുകളിലേര്‍പ്പെട്ടവര്‍ തയ്യാറാവണം: കെ ടി ജലീല്‍

കുറ്റിപ്പുറം: വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ പരമ്പരാഗത തൊഴിലുകളിലേര്‍പ്പെട്ടവര്‍ തയ്യാറാവണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യാതിഥിയായി. പപ്പട നിര്‍മ്മാണ മേഖലയിലെ അഞ്ഞൂറോളം പേര്‍  സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ടി അഷറഫ്  അദ്ധ്യക്ഷത വഹിച്ചു. കെപ്മ സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത്,  സംസ്ഥാന ട്രഷറര്‍ ടി വി സിമില്‍ കുമാര്‍ , മലപ്പുറം ഫുഡ് ആന്റ് സേഫ്റ്റി അസി. കമ്മിഷണര്‍ കെ സുഗുണന്‍, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീല , കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കര്‍, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, പി വി മോഹനന്‍ , ഫുഡ് ആന്റ് സേഫ്റ്റി റീജനല്‍ ഓഫീസര്‍ അസ്‌ന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എസ് ദിനേശന്‍,  കെപ്മ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം വിശ്വനാഥന്‍,   സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എന്‍ അജീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it