Flash News

കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടിയ്ക്ക് നിര്‍ദേശം.

കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടിയ്ക്ക് നിര്‍ദേശം.
X
കോഴിക്കോട്; കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.നടപടിയ്ക്ക് ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും.



48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടിസംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍പങ്കാളികളാകാന്‍ പോലിസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it