കാലവര്‍ഷക്കെടുതി: തെറ്റായ റിപോര്‍ട്ട് നല്‍കിയവര്‍ക്ക്എതിരേ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെക്കുറിച്ച് തെറ്റായ റിപോര്‍ട്ട് നല്‍കിയ ഉദ്യോസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ കെ ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാനും ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോലി ചെയ്യുന്ന എ സതീഷിനെ സേവനത്തില്‍ നിന്ന് ഉടന്‍ വിടുതല്‍ ചെയ്യാനുമാണു മന്ത്രി നിര്‍ദേശിച്ചത്. മലപ്പുറം തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും സംരക്ഷണഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ചീഫ് എന്‍ജിനീയറുടെ പ്രാഥമിക റിപോര്‍ട്ടില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണു നടപടി.

Next Story

RELATED STORIES

Share it