കാലവര്‍ഷം 28ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 28ന് കേരളത്തിലെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌പൈമോക്. ഇത്തവണ പതിവില്‍ നിന്നു വ്യത്യസ്തമായി നാലു ദിവസം മുമ്പ് കാലവര്‍ഷം തുടങ്ങും. കാലവര്‍ഷം ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുമെന്നാണ് കരുതുന്നത്. 24ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് 28ന് കേരളത്തിലെത്തുമെന്ന് സ്‌പൈമോക് ഉപാധ്യക്ഷന്‍ മഹേഷ് പലാവത് അറിയിച്ചു. സാധാരണ കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ ഒന്നിനാണ്. ഇത്തവണ സാധാരണ മഴ ലഭിക്കുമെന്നാണ് സ്‌പൈമോക്കിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും പ്രവചനം.
Next Story

RELATED STORIES

Share it