കാലവര്‍ഷം ശക്തമായി; അഞ്ച് വീടുകള്‍ പൂര്‍ണമായും 84 എണ്ണം ഭാഗികമായും തകര്‍ന്നു

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ച് വീടുകള്‍ പൂര്‍ണമായും 84 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിലൂടെ 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യപകമായി കൃഷിനാശവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ എത്ര രൂപയുടെ നഷ്ടമുണ്ടായെന്നു കണക്കാക്കിയിട്ടില്ല.
കാലവര്‍ഷത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 29 ക്യാംപുകളാണ് ഇരു ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൊല്ലത്ത് ആറും ആലപ്പുഴയില്‍ 23 ഉം ക്യാംപുകളാണ് തുറന്നിരിക്കുന്നത്. ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്-14. ചേര്‍ത്തല താലൂക്കില്‍ 13 ഉം കാര്‍ത്തികപ്പള്ളി താലൂക്കില്‍ രണ്ടും ക്യാംപുകളാണുള്ളത്. കാലവര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ വിവിധ അപകടങ്ങളില്‍ അഞ്ചു പേരാണ് ഇതുവരെ മരണപ്പെട്ടത്.
Next Story

RELATED STORIES

Share it