kannur local

കാലവര്‍ഷം: ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചില്ലെങ്കില്‍ നടപടി

കണ്ണൂര്‍: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ചുമാറ്റാന്‍ കര്‍ശന നിര്‍ദ്ദേഷം. വീഴ്ച വരുത്തി അപകടമുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ആക്റ്റ് 2005ലെ 34ാം വകുപ്പ് പ്രകാരം ശിക്ഷാ നടപടിക്ക് വിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
അപകടകരമായ മരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഉടന്‍ മുറിച്ചുമാറ്റണം. തുടര്‍ന്ന് അവ നിയമാനുസൃതം ലേലം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മനുഷ്യ ജീവനും സ്വത്തിനും ഹാനികരമായി നില്‍ക്കുന്നതും അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്നതും മുഴുവനായി മുറിച്ചുമാറ്റേണ്ടതുമായ വൃക്ഷങ്ങള്‍ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും/സ്ഥാപനങ്ങളും സബ് കലക്ടര്‍/റെയിഞ്ച് ഓഫിസര്‍(ഫോറസ്റ്റ്) എന്നിവരില്‍ നിന്ന് അനുമതി ലഭ്യമാക്കി സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണം.
സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി പരിശോധിച്ച് മരം മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട കക്ഷിക്ക് നോട്ടിസ് നല്‍കണം.
Next Story

RELATED STORIES

Share it