palakkad local

കാലവര്‍ഷം: പൂര്‍ണമായും തകര്‍ന്നത് 1148 വീടുകള്‍

പാലക്കാട്: മെയ് 29മുതല്‍ ആഗസ്ത് 30വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 1148വീടുകളെന്ന് റവന്യുവകുപ്പ്. 4809 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലത്തൂര്‍ താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 372 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1319 വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ആകെ 6124 വീടുകള്‍ക്ക് നാശമുണ്ടായി.
ഇതില്‍ കെട്ടിട നമ്പരില്ലാത്ത വീടുകളും ഉള്‍പ്പെടും. വീടുകള്‍ തകര്‍ന്ന വകയില്‍ മാത്രം 81.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ 887 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ധനസഹായം വിതരണം ചെയ്തു. 611 കുടുംബങ്ങള്‍ക്ക് 3800 രൂപ വീതവും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. 23പേര്‍ മരണപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it