Alappuzha local

കാലവര്‍ഷം കനത്തു: വ്യാപക നാശനഷ്ടം



പൂച്ചാക്കല്‍/മണ്ണഞ്ചേരി: കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍  പലയിടത്തും വ്യാപക നാശനഷ്ടം. പാണാവള്ളിയില്‍ മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു. പാണാവള്ളി പഞ്ചായത്ത് 10 വാര്‍ഡില്‍ വാരിക്കാട്ട് പുരുഷോത്തമന്റ വീടാണ് തകര്‍ന്നത്. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലുമാണ് സംഭവം. മഴയെ തുടര്‍ന്ന് ചേര്‍ത്തല-അരൂക്കുറ്റി റോഡരികിലെ വീടുകളിലേക്കും വെള്ളം കയറി. റോഡില്‍ കെട്ടികിടക്കുന്ന വെള്ളം വാഹനങ്ങള്‍ കടന്ന് പോകുമ്പോഴാണ് വീടുകളിലേക്ക് ഇരച്ച് കയറുന്നത്. അരൂക്കുറ്റി പഞ്ചായത്തില്‍ ഗ്രാമീണ റോഡുകള്‍ പലതും മഴയില്‍ തകര്‍ന്നു. അരൂക്കുറ്റി ആശുപത്രി റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ രോഗികളളടക്കം ബുദ്ധിമുട്ടിയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കൂടാതെ വടുതലയുടെ കിഴക്കന്‍ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടുത്തെ ജലാശയങ്ങള്‍ പലതും മൂടിയാതാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായത്. തൈക്കാട്ടുശ്ശേരില്‍ കൃഷിയിടങ്ങള്‍ പലതും വെള്ളം കയറിയതോടെ നശിച്ചു. കാറ്റില്‍ മരംവീണ് മാരാരിക്കുളത്ത് വീട് തകര്‍ന്നു.മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചെമ്പകശ്ശേരി അരവിന്ദാക്ഷന്റെ വീടാണ് തകര്‍ന്നത്.
Next Story

RELATED STORIES

Share it