kasaragod local

കാലവര്‍ഷം കനത്തു; ജില്ലയില്‍ ഒമ്പത് വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷം കനത്തു. ഇതേ തുടര്‍ന്ന് ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 1,70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 35 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. ശക്തമായ മഴയില്‍ പലയിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.
പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പുഴകളിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്ന് ഉത്ഭവിക്കുന്ന പയസ്വിനി, ഷിറിയ, ആരിക്കാടി, ഉപ്പള പുഴകളില്‍ ജലം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ചന്ദ്രഗിരി പുഴയില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ചേരങ്കൈ, ഉപ്പള അതീക്ക എന്നിവിടങ്ങളില്‍ കടലാക്രമണ ഭീഷണിയുമുണ്ട്.
Next Story

RELATED STORIES

Share it