കാലവര്‍ഷം: എട്ടു കോടിയുടെ നഷ്ടമുണ്ടായെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ഈ മാസം ഒമ്പത് മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് എട്ടു കോടിയുടെ നാശനഷ്ടമുണ്ടായതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അടിയന്തരമായി ചെയ്യേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2800ഓളം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. കൂടുതല്‍ ക്യാംപുകള്‍ തുറക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തുക ഉടന്‍ അനുവദിക്കും. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
മെയ് 29 മുതലുള്ള കണക്കുപ്രകാരം 108 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിവിധ അപകടങ്ങളിലായി 86 പേര്‍ മരിച്ചു. 289 വീടുകള്‍ പൂര്‍ണമായും 7000 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Next Story

RELATED STORIES

Share it