Flash News

കാലവര്‍ഷം ഇന്നു മുതല്‍ സജീവമാവും

കാലവര്‍ഷം ഇന്നു മുതല്‍ സജീവമാവും
X


തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ഇന്നു സജീവമാവും. ഇന്ന് ശക്തമായ കാറ്റിനൊപ്പം 7-11 സെന്റിമീറ്റര്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. കാറ്റിന്റെ വേഗം 45-55 കി.മീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പെയ്ത ശക്തമായ മഴ കാലവര്‍ഷത്തിന് മുന്നോടിയായുള്ളതാണെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്നലെ വൈകീട്ടു വരെ ഇടവിട്ട് നല്ല മഴയാണ് ലഭിച്ചത്. മലയോര മേഖലയിലും തീരമേഖലയിലും ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും നല്ല മഴയാണ് ഇന്നലെ ലഭിച്ചത്. മാവേലിക്കര, വൈക്കം 6 സെമീ, കൊച്ചി എയര്‍പോര്‍ട്ട്- 5 സെമീ, ഇരിഞ്ഞാലക്കുട, കൊയിലാണ്ടി, ഹരിപ്പാട്- 4 സെമീ മഴ പെയ്തു. സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ  കുറവാണ് ലഭിച്ചത്. ഇത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും വഴിവച്ചിരുന്നു. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ വൈദ്യുതി ഉല്‍പാദനവും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കാലവര്‍ഷം നേരത്തേ എത്തിയത് ശുദ്ധജലക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാവും.
Next Story

RELATED STORIES

Share it