കാലവര്‍ഷം: അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം വേണം

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കാലവര്‍ഷം കടുത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മലയോര മേഖലയില്‍ ഇതിനകം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മലയിടിച്ചിലും ഉരുള്‍പൊട്ടലും കൃഷിനാശവും പലയിടത്തുമുണ്ടായി. തീരപ്രദേശം പട്ടിണിയിലാണ്. കടല്‍ക്ഷോഭം കാരണം മല്‍സ്യത്തൊഴിലാളികള്‍ക്കു നേരത്തെ തന്നെ കടലില്‍ പോവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാലവര്‍ഷമെത്തിയതോടെ അവരുടെ ദുരിതം ഇരട്ടിച്ചു. ഈ പശ്ചാത്തലത്തില്‍ അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തണം. സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസ്സമാവരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it