കാലഫോര്‍ണിയ ഗവര്‍ണറാവാന്‍ ഇന്ത്യന്‍ വംശജനായ 22കാരനും

കാലഫോര്‍ണിയ: കാലഫോ ര്‍ണിയയുടെ ഗവര്‍ണര്‍പദം സ്വപ്‌നംകണ്ട് 22കാരന്‍ ഇന്ത്യ ന്‍ വംശജനും. ഉത്തര്‍പ്രദേശി ല്‍ വേരുകളുള്ള ശുഭം ഗോയല്‍ ആണ് കാലഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ ഒരുങ്ങുന്നത്. മല്‍സരാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ എന്ന പ്രത്യേകതയും ഇദ്ദേഹത്തി നുണ്ട്.
ജനിച്ചതും വളര്‍ന്നതും കാലഫോര്‍ണിയയിലാണെങ്കിലും ശുഭത്തിന്റെ കുടുംബവേരുകള്‍ ഉത്തര്‍പ്രദേശിലാണ്. ലഖ്‌നോ സ്വദേശിയായ വിപുല്‍ ഗോയലിന്റെ മകനാണ് ശുഭം. സോഫ്റ്റ്‌വെയര്‍ കമ്പനിയുടമയാണ് വിപുല്‍. മീറത്ത് സ്വദേശിനിയാണ് അമ്മ.
ഡാന്‍വില്ലെയിലാണ് ശുഭത്തിന്റെ താമസം. കാലഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ്. കാലഫോര്‍ണിയന്‍ തെരുവുകളില്‍ മൈക്കും ഉയര്‍ത്തിപ്പിടിച്ച് വോട്ട് അഭ്യര്‍ഥിക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ശുഭം പൊതുജനങ്ങളുമായി സംവദിക്കുന്നത്. രാഷ്ട്രീയത്തില്‍ സുതാര്യത വാഗ്ദാനം ചെയ്താണ് ഗോയല്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള നിലവിലെ ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ പിന്‍ഗാമിയാവാന്‍ യോജിച്ചയാള്‍ താനാണെന്നും ശുഭം വിശ്വസിക്കുന്നു. ഗോയലിനെ കൂടാതെ 27 പേരാണ് കാലഫോര്‍ണിയുടെ ഗവര്‍ണര്‍സ്ഥാനത്തേക്കു മല്‍സരിക്കുന്നത്.
അടുത്തിടെയാണ് ഗോയല്‍ യൂനിവേഴ്‌സിറ്റി ഓഫ് കാലഫോര്‍ണിയയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തിലും ഫിലിം സ്റ്റഡീസിലും തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്.








Next Story

RELATED STORIES

Share it