കാലഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

കാലഫോര്‍ണിയ: കാലഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടരുന്നു. രണ്ടു ദിവസമായി തുടരുന്ന കാട്ടുതീ അതിവേഗത്തില്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം 100ഓളം വീടുകള്‍ അഗ്നിക്കിരയായി. പതിനായിരക്കണക്കിന് ആളുകളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ലോസ് ആഞ്ചല്‍സ്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് കാട്ടുതീ പടരുന്നതെന്നാണ് റിപോര്‍ട്ട്. ഇതുവരെ രണ്ട് ലക്ഷം ആളുകളെ  മാറ്റിപ്പാര്‍പ്പിച്ചു. കാട്ടുതീ അപകടകരമായ അവസ്ഥയിലേക്കു മാറിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറ്റ് അതിശക്തമായതിനാല്‍ തീ അണയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഫോറസ്ട്രി ആന്റ് ഫയര്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കിം പിംലോട്ട് അറിയിച്ചു. കുന്നിന്‍ ചരിവുകളെല്ലാം അഗ്നി വിഴുങ്ങിയിരിക്കുകയാണ്. ഈ വഴിയുള്ള പാതകളിലൂടെയുള്ള ഗതാഗതം അടച്ചു. അഗ്നിബാധിത പ്രദേശങ്ങളില്‍ വീടിന്റെ ചുമരുകളില്‍ വെള്ളം ഒഴിക്കുകയാണ്. ലോസ്് ആഞ്ചല്‍സിനു വടക്ക് സാന്‍ ഫെര്‍ണാണ്ടോയില്‍ 30 വീടുകള്‍ കത്തിനശിച്ചു. 4800 ഹെക്ടര്‍ പ്രദേശം തീ വിഴുങ്ങി. 2500 വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലോസ് ആഞ്ചല്‍സിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് 5000 വീടുകളെ അഗ്നി ബാധിച്ചു. 200 ഹെക്ടര്‍ സ്ഥലം അഗ്നിക്കിരയായി. കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ റദ്ദാക്കി. വെന്റ്റിയൂറിയില്‍ 36,000 ഹെക്ടര്‍ പ്രദേശം കാട്ടുതീയില്‍പ്പെട്ടു.
Next Story

RELATED STORIES

Share it