World

കാലഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

കാലഫോര്‍ണിയ: കാലഫോര്‍ണിയയിലെ വെന്റ്റിയൂറയില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. 4000 ഹെക്ടര്‍ വനപ്രദേശമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അഗ്നിക്കിരയായത്. സാന്റ്‌പോള, വെന്റ്റിയൂറ നഗരങ്ങളിലേക്ക് കാട്ടുതീ പടരുന്നതായാണ് വിവരം.
കാട്ടുതീയില്‍നിന്ന് രക്ഷ നേടാന്‍ ശ്രമിക്കവെ റോഡപകടത്തില്‍ ഒരു മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചതായും ആയിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കാട്ടുതീ സാന്റ്‌പോളയിലെ തോമസ് അകൈ്വനാസ് കോളജിന് 80 കിലോമീറ്റര്‍ മാത്രം അകലെയാണ്. കോളജില്‍നിന്ന് 350ഓളം വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. 115 കിലോമീറ്റര്‍ വേഗത്തിലാണ് തീപടരുന്നത്.
Next Story

RELATED STORIES

Share it