ernakulam local

കാലടി സര്‍വകലാശാലയില്‍ പഞ്ചിങ് അട്ടിമറിച്ചു



കാലടി: സംസ്‌കൃത സര്‍വകലാശാലയില്‍ പഞ്ചിങ് ഏര്‍പെടുത്താനുള്ള നീക്കം ഇടത് സഹയാത്രികരുടെ പിടിവാശിമൂലം അട്ടിമറിക്കപ്പെട്ടു. കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും 20 ലക്ഷം രൂപ ചെലവിട്ട് പഞ്ചിങ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റാണ് ഈ വിവാദ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ റൂസ പദ്ധതിയില്‍പെടുത്തി വാങ്ങിയ മെഷീനുകള്‍ നോക്കുകുത്തികളായി മാറി. പണിയെടുക്കാതെ കൂലിവാങ്ങാനുള്ള പഞ്ചിങ് വിരുദ്ധരുടെ ചൊല്‍പടിക്ക് ഇടത് സഹയാത്രികര്‍ക്ക് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് വഴങ്ങുകയായിരുന്നു. ഈ സംവിധാനം ബൂ ര്‍ഷാ രീതിയാണെന്നാണ് ഇക്കൂട്ടരുടെ ഭാഷ്യം. എല്ലാ സര്‍വകലാശാലകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് ഏര്‍പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെയാണ് ഇവിടെ തള്ളിക്കളഞ്ഞതും. റൂസയില്‍നിന്ന് വിവിധ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നതിന് ഈ സംവിധാനം അനിവാര്യമാണെന്നിരിക്കെ ഇവരുടെ നീക്കം അപലപനീയമാണ്. വൈസ് ചാന്‍സലറും രജിസ്ട്രാറുമടക്കം സര്‍വകലാശാല അധികൃതര്‍ പഞ്ചിങ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തവേളയിലാണ് ഇടതന്മാരുടെ മലക്കംമറിച്ചില്‍. ജനുവരിയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ ഈ സംവിധാനത്തെക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ വിശദമായ പഠനത്തിനായി ഉപസമിതിയെ വയ്ക്കുകയുമുണ്ടായി. ഉപസമിതി റിപോര്‍ട്ടും പഞ്ചിങ് വേണമെന്നായിരുന്നു. യുജിസി സ്‌കെയിലില്‍ ശമ്പളംപറ്റുന്നവരും സമയക്രമം പാലിക്കാത്തവരുമാണ് എതിര്‍പിന് പിന്നിലെന്നത് പകല്‍പോലെ സത്യമാണ്.
Next Story

RELATED STORIES

Share it