ernakulam local

കാലടിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേര്‍ന്നു



കാലടി: പ്രദേശത്ത്് ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗുരുതരമായ ഗതാഗതപ്രശ്‌നം ചര്‍ച്ച ചെയ്യുവാന്‍ അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കാലടി സെന്റ്.ജോര്‍ജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, വിവിധ ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരോടെപ്പം നിരവധി വ്യക്തികളും പങ്കെടുത്ത് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പിച്ചു.കാലടിയുടെ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കാലടി സമാന്തര പാലവും, ബൈപ്പാസും അതുപോലെ തന്നെ മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയെടുക്കേണ്ടതുണ്ടെന്നും അതിനുള്ള ശക്തമായ ശ്രമങ്ങള്‍  നടത്തുന്നുണ്ടെന്നും എംഎല്‍എ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കാലടി ടൗണില്‍ ഏര്‍പെടുത്താവുന്ന ഗതാഗത ക്രമീകരണങ്ങള്‍ പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നടപ്പാക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണ് വിശദമായ യോഗം ചേര്‍ന്നതെന്നും എംഎല്‍എ അറിയിച്ചു. കാലടി പാലത്തിലെയും, എംസി റോഡിലെയും കുഴികള്‍ അടിയന്തരമായി അടയ്ക്കുന്നതിനും യൂണിവേഴ്‌സിറ്റി റോഡ് നന്നാക്കുന്നതിനും ഗേറ്റിനോട് ചേര്‍ന്ന ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ച് റോഡിന്റെ വീതി കൂട്ടിപ്പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം പണികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി താല്‍ക്കാലികമായി 6 ട്രാഫിക്ക് വാര്‍ഡന്‍മാരെ നിയമിക്കുവാന്‍ തീരുമാനമായിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്കമംഗലം, ജില്ലാ പഞ്ചായത്തംഗങ്ങളായ സാംസണ്‍ ചാക്കോ, ശാരദാ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം റെന്നി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സ പൗലോസ,് മിനി ബിജു, സിജോ ചൊവ്വരാന്‍, കെ ടി എല്‍ദോസ്, മെര്‍ലി ആന്റണി, പി വി സ്റ്റാര്‍ലി, സിംന, മര്‍ച്ചന്റ്‌സ് അസോ.പ്രസിഡന്റ് വി കെ ഡി തങ്കച്ചന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി സാബു, സുബ്രഹ്മണ്യഅയ്യര്‍, കാലടി സിഐ സജി മാര്‍ക്കോസ്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍  സംബന്ധിച്ചു.
Next Story

RELATED STORIES

Share it