kozhikode local

കാലം തെറ്റിയ മഴ: കാര്‍ഷിക മേഖല തകര്‍ച്ചയില്‍

താമരശ്ശേരി: കാലം തെറ്റിയ മഴയില്‍ കാര്‍ഷിക മേഖലതകര്‍ന്നത് കര്‍ഷകരുടെയും കച്ചവടക്കാരുടെയും നടുവൊടിഞ്ഞു.വിളവെടുപ്പ് സീസണും പുതിയ കൃഷിയറക്കേണ്ട സമയവും ഒത്തു വന്നപ്പോഴാണ് കര്‍ഷകരെ കണ്ണീരിലഴ്ത്തി മഴ തുടങ്ങിയത്.
നെല്ല്, അടക്ക, കാപ്പി, റബര്‍, പച്ചക്കറി,കൊക്കോ,വാഴ തുടങ്ങിയ കൃഷികളുടെ വിളവെടുപ്പും പുതിയ കൃഷിക്കായുള്ള ഒരുക്കങ്ങലുമാണ് ഇപ്പോള്‍ നിലച്ചത്. പുതുവര്‍ഷാരംഭവും ക്രിസ്തുമസും ഏറെ ആഹ്ലാദം നല്‍കുന്ന സമയത്താണ് നിര്‍ത്താതെയുള്ള കാലം തെറ്റിയ മഴ. നെല്‍ പാകമായിട്ടും അവകൊയ്‌തെടുക്കാന്‍ കഴിയാതെ വയലില്‍ വീണു നശിച്ചുകൊണ്ടിരിക്കുന്നു. കാപ്പി വിളവെടുപ്പു നടത്താനും മഴ മൂലം സാധിക്കാതെ പോവുന്നു. ഇഞ്ചി കര്‍ഷകര്‍ക്ക് വിളവെടുപ്പിനു മുമ്പു തന്നെ വന്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നെങ്കിലും ഇവ കച്ചവടക്കാര്‍ക്ക് വിളവെടുത്ത് വൃത്തിയാക്കി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇഞ്ചി കര്‍ഷകര്‍. എല്ലാ മേഖലയിലേയും കര്‍ഷകരും അവരെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളി കുടുംബങ്ങലുമാണ് ഏറെ ദുരിതത്തിലായത്.
ഇതിനു പുറമേ കാര്‍ഷിക വിളകള്‍ നഷിച്ചതോടെ വിപണിയില്‍ വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്. ഓണക്കാലത്തേതിനേക്കാളും ഉയര്‍ന്ന വിലയാണ് മിക്കയിടത്തും ഇപ്പോള്‍. ആവശ്യത്തിനു സാധനങ്ങല്‍ ലഭ്യമല്ലാത്തതാണ് ഇതിനു കാരണമാവുന്നത്. കാലാവസ്ഥയിലെ ഈ വ്യതിയാനം പനികളടക്കമുള്ള രോഗങ്ങള്‍ക്കും ഹേതുവാകുന്നു.
മഞ്ഞു കാലം തുടങ്ങുന്നതോടെ വിനോദ സഞ്ചാരികള്‍ കൊണ്ടു നിറയുമായിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വളരെ കുറഞ്ഞ പേര്‍ മാത്രമാണ് എത്തിച്ചേരുന്നത്. വൃശ്ചികത്തിലെ ഈ മഴ മൂലം തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ നിത്യ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കുന്നു.
Next Story

RELATED STORIES

Share it