Flash News

കാറ്റ് ഉള്‍ക്കടലില്‍ വീണ്ടും ശക്തമാകുന്നു, കേന്ദ്ര ദുരന്ത നിവാരണ സേന കേരളത്തിലേക്ക്

കാറ്റ് ഉള്‍ക്കടലില്‍ വീണ്ടും ശക്തമാകുന്നു, കേന്ദ്ര ദുരന്ത നിവാരണ സേന കേരളത്തിലേക്ക്
X


തിരുവനന്തപുരം : ലക്ഷദ്വീപിലേക്ക് നീങ്ങിയ ഓഖി ചുഴലിക്കാറ്റ് ഉള്‍ക്കടലില്‍ വീണ്ടും ശക്തമാകുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്ത നിവാരണ സേന സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. വെല്ലൂരില്‍ നിന്നുള്ള രണ്ട് സംഘങ്ങളാണ് കേരളത്തിലെത്തുക.
അതേസമയം ഓഖി കൊടുങ്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശം വിതക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങള്‍ എത്രത്തോളമാണെന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലക്ഷദ്വീപില്‍ നിന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല എന്നാണ് റിപോര്‍ട്ടുകള്‍.
അതേസമയം ഇന്നലെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെട്ട വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.

RECENT UPDATES

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്.
പലയിടത്തും കടല്‍ ഉള്‍വലിഞ്ഞു
കാപ്പാട്, താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു
കൊടുങ്ങല്ലൂരിലും ആലപ്പുഴയിലും കടല്‍ക്ഷോഭം ശക്തം

ഇന്ന് മരിച്ചത് മൂന്ന് മല്‍സ്യത്തൊഴിലാളികള്‍



[caption id="attachment_305255" align="alignnone" width="400"] എറണാകുളം ചെല്ലാനത്ത് വീട്ടുമുറ്റത്തേക്ക് കടല്‍വെള്ളം എത്തിയ നിലയില്‍[/caption]

പൂന്തുറയില്‍ കടലില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.
ക്രിസ്റ്റി, സേവ്യര്‍ എന്നിവരാണ് മരിച്ചത്.
കാസര്‍കോട്ട് ഒരു മല്‍സ്യത്തൊഴിലാളി മരിച്ചു



Next Story

RELATED STORIES

Share it