palakkad local

കാറ്റും മഴയും: എളമ്പുലാശ്ശേരിയില്‍ വ്യാപക നാശം

മണ്ണാര്‍ക്കാട്: കാറ്റിലും മഴയിലും എളമ്പുലാശ്ശേരിയില്‍ വീടുകളും കൃഷികളും നശിച്ചു. വൈദ്യുതി വിതരണം താറുമാറായി.  ഇന്നലെ പുലര്‍ച്ചെമഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റിലാണ് നാശമുണ്ടായത്. നാലു വീട് പൂര്‍ണമായും 24 വീട് ഭാഗികമായും തകര്‍ന്നു. മുപ്പതോളം വൈദ്യുതി കാലുകള്‍പൊട്ടി വീണു. നിരവധി പേരുടെ റബര്‍ മരങ്ങള്‍, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നിലം പൊത്തി.
ചുണ്ടക്കോട്ടില്‍ രാമനുണ്ണിയുടെ വീടിനു മുകളില്‍ രണ്ട് തേങ്ങുകള്‍ വീണു. പന വീണ് ചുണ്ടക്കോട്ടില്‍ നാരായണന്റ വീടിന് കേടുപാട് പറ്റി. കാഞ്ഞരത്തിങ്കല്‍ ലീല, കാഞ്ഞിരത്തിങ്കല്‍ കല്യാണിക്കുട്ടി എന്നിവരുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു. നാലുശ്ശേരി ക്ഷേത്രത്തിന്റെ കൂത്തുമാടവും ആനപന്തലും തകര്‍ന്നു.  വൈദ്യുതി പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിവരികയാണ്.  പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടതൊടി,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി എം നാരായണന്‍, പഞ്ചായത്തംഗം എ സുന്ദരന്‍, വില്ലേജ് ഓഫിസര്‍ എല്‍ ജോസ് പ്രകാശ്, വില്ലേജ് ഫീല്‍ഡ് അസി കെ ചന്ദ്രന്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it