kannur local

കാറ്റും മഴയുംകണ്ണൂര്‍ ജില്ലയില്‍ പരക്കെ നാശം

കണ്ണൂര്‍: കഴിഞ്ഞ ദിവസവും ഇന്നലെയും പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ജില്ലയില്‍ പലയിടത്തും നാശനഷ്ടം. പയ്യന്നൂര്‍ തായിനേരിയിലെ മയില്‍വളപ്പില്‍ കല്യാണിയുടെ വീട് തെങ്ങുവീണ് തകര്‍ന്നു. മേഖലയില്‍ നിരവധി മരങ്ങളും വൈദ്യുതിലൈനുകളും പൊട്ടിവീണു.
അന്നൂരില്‍ റോഡില്‍ തെങ്ങുവീണ് ഗതാഗതം തടസപ്പെട്ടു. അന്നൂര്‍ സഞ്ജയന്‍ സ്മാരക വായനശാലക്കടുത്ത റോഡരികിലെ വീടുകളിലെ തെങ്ങുകളാണ് പൊട്ടിവീണത്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ഉരുവച്ചാല്‍: കനത്ത മഴയില്‍ പഴശ്ശി സബ്‌സ്‌റ്റേഷന്‍ പരിധിയിലെ ഉരുവച്ചാല്‍, ശിവപുരം, മാലൂര്‍, കരേറ്റ, കയനി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായി. ഇന്നലെ വൈകീട്ട് മണിക്കൂറുകളോളം പെയ്ത മഴയിലാണ് സംഭവം. നോമ്പുതുറ സമയത്ത് വൈദ്യുതി നിലച്ചത് ദുരിതമായി.
മഴയോടൊപ്പം കാറ്റ് വീശുമ്പോള്‍ മരം പൊട്ടിയും മറ്റുമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ തകരാര്‍ സംഭവിച്ച സ്ഥലത്ത് മാത്രം വൈദ്യുതി ഓഫ് ചെയ്യുന്നതിനു പകരം ലൈന്‍ മുഴുവന്‍ ഓഫ് ചെയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലിയിലും മഴ ചാറിയാല്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയാണ്.
Next Story

RELATED STORIES

Share it