thiruvananthapuram local

കാറ്റില്‍ കൃഷിനാശം; വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല

വെള്ളറട: മലയോര മേഖലയില്‍ മഴയും കാറ്റും ശമനമില്ലാതെ തുടരുന്നു. ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. ആറാട്ട് കുഴി കത്തിപ്പാറ റോഡില്‍ നിന്ന് വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി വീണത് നീക്കം ചെയ്തില്ല. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു.
വെള്ളറട, ആര്യന്‍കോട്, ഒറ്റശേഖരം, കുന്നത്തുകാല്‍, അമ്പൂരി പഞ്ചായത്തുകളിലായി ആയിരകണക്കിന് വാഴകളും, മരങ്ങളുമാണ് നിലം പൊത്തിയത്. ദിവസങ്ങളായി വെള്ളം കൃഷിഭൂമിയില്‍ കെട്ടിനില്‍ക്കുന്നതിനാല്‍ പച്ചക്കറി, മരച്ചീനി കൃഷിയും നശിച്ചു. വൈദ്യുതിയില്ലാത്തതു കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും നശിച്ചുതുടങ്ങി.
വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ഷങ്ങള്‍ മുടക്കി സോളാര്‍ പാനല്‍ സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തനക്ഷമമല്ല വിലകൂടിയ ജനറേറ്റര്‍ സ്ഥാപിച്ചുവെങ്കിലും സംരക്ഷണമില്ലാതെ പ്രവര്‍ത്തനരഹിതമായി. വൈദ്യുതി തടസം ആശുപത്രിയിലെ കിടപ്പുരോഗികളെ ദുരിതത്തിലാക്കി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം വെള്ളറട കളത്തറ പാടശേഖരത്ത് ആരംഭിച്ച നെല്‍കൃഷി വെള്ളത്തില്‍മുങ്ങി.
കളത്തറ പാടശേഖരത്തെ കുലച്ചതും കുലക്കാറായതുമായ വാഴകള്‍ നിലം പോത്തി. മഴ തുടരുന്നതിനാല്‍ പ്രദേശത്തേ കര്‍ഷകര്‍ കടുത്ത വറുതിയിലായിട്ടുണ്ട്. വെള്ളറട വൈദ്യുതിജീവനക്കാരുടെ കെടുകാര്യസ്ഥതയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ വൈകുന്നതെന്ന ആരോപണമുണ്ട്.
Next Story

RELATED STORIES

Share it