malappuram local

കാറ്റിലും മഴയിലും മഞ്ചേരിയില്‍ വ്യാപക നാശ നഷ്ടം

മഞ്ചേരി: കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ മഞ്ചേരി മേഖലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും തകരാറിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തൂണുകള്‍ നിലംപൊത്തി. മിനി സിവില്‍ സ്റ്റേഷനിലെ മുകള്‍ നിലയില്‍ അലുമിനിയം റാഫോള്‍ഡ് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയും തകര്‍ന്നു. കൃഷിനാശവും വ്യാപകമാണ്. സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലെ സെയില്‍സ് ടാക്‌സ് ഫയല്‍ റൂമിനു മുകളിലെ അലുമിനിയം റാഫോള്‍ഡ് ഷീറ്റു മേല്‍ക്കൂരയാണ് തകര്‍ന്നത്. മേല്‍ക്കൂരയിളകി തൊട്ടടുത്തുള്ള ചൈല്‍ഡ് ലൈന്‍പ്രൊട്ടക്്ഷന്‍ ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളിനു മുകളില്‍ വീഴുകയായിരുന്നു.
വൈകീട്ട് മൂന്നോടെയാണ് സംഭവം. നിരവധി ഫയലുകള്‍ മഴ നനഞ്ഞു നശിച്ചു. മരങ്ങള്‍ വീണാണ് വൈദ്യുതി തൂണുകളും തകര്‍ന്നത്. നഗരപ്രദേശത്തും സമീപത്തെ ഗ്രാമങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരികയാണ്. നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൂക്കോട്ടൂര്‍ വെള്ളുവമ്പ്രത്ത് പണ്ടാരപ്പെട്ടി കോയയുടെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. എടവണ്ണ ചെമ്പ്ര രാധയുടെയും, കുമ്മങ്ങാടന്‍ റസിയയുടേയും വീടുകളും തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നഷ്ടം കണക്കാക്കി വരികയാണെന്ന് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it