Flash News

കാറ്റലോണിയ ഹിതപരിശോധന : പോലിസ് ഇടപെടലില്‍ സര്‍ക്കാര്‍ പ്രതിനിധി ഖേദം പ്രകടിപ്പിച്ചു



മാഡ്രിഡ്: കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കിടെയുണ്ടായ പോലിസ് ഇടപെടലില്‍ പരിക്കേറ്റവരോട് മാപ്പുപറയുന്നതായി സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി. എന്നാല്‍ ഹിതപരിശോധനയുമായി മുന്നോട്ടുപോയ കാറ്റലോണിയയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെയാണ് ഈ പ്രശ്‌നങ്ങളില്‍ അപലപിക്കേണ്ടതെന്നും സ്പാനിഷ് സര്‍ക്കാരിലെ കാറ്റലോണിയയില്‍ നിന്നുള്ള മുതിര്‍ന്ന അംഗമായ എന്റിക് മില്ലോ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹിതപരിശോധന. 900ഓളം പേര്‍ക്ക് പോലിസ് അതിക്രമങ്ങളില്‍ പരിക്കേറ്റിരുന്നു. അതേസമയം കാറ്റലോണിയ പോലിസ് മേധാവി ഡോസെപ് ലൂയിസ് ട്രേപാരോ മാഡ്രിഡ് കോടതിയില്‍ ഹാജരായി. കാറ്റലോണിയ സ്വാതന്ത്ര്യശ്രമങ്ങളെ അനുകൂലിക്കുന്ന ട്രെപാരോയ്്്‌ക്കെതിരായ രാജ്യദ്രോഹ ആരോപണങ്ങള്‍ സംബന്ധിച്ച് കോടതി വിശദീകരണം തേടി. ഇദ്ദേഹത്തിനെതിരേ തിരക്കിട്ട് നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ രാജ്യദ്രോഹക്കേസില്‍ അന്വേഷണം തുടരും. ട്രെപാരോയ്ക്കു പുറമേ കാറ്റലോണിയ വിമത സംഘടനയായ ഒംനിയം കള്‍ചറലിന്റെ നേതാവ് ജൊറാദി ക്വിക്‌സാര്‍ട്ട്, കാറ്റലന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് സാന്‍ചേസ് എന്നിവരും കോടതിയില്‍ ഹാജരായി. സ്വാതന്ത്ര്യപ്രഖ്യാപനം ചര്‍ച്ചചെയ്യുന്നതിന്  കാറ്റലോണിയയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്നലെ രാത്രി യോഗംചേര്‍ന്നിരുന്നു. യോഗതീരുമാനം ഉടന്‍ പുറത്തുവരുമെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it